ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ അറിയപ്പെടുന്ന താരമാണ് പ്രഭാസ്. ചിത്രത്തിലെ ബാഹുബലിയായിട്ടുള്ള പ്രകടനം താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കിയെടുത്തെത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരി ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ശേഷം പ്രഭാസ് പുതിയ ചിത്രം ‘സഹോ’യുമായി ബന്ധപ്പെട്ട തിരക്കിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു.
എയര്‍പോര്‍ട്ടിലെത്തിയ പ്രഭാസിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ പെണ്‍കുട്ടി ഓടിയെത്തി അടുത്ത് നിന്നു. ഫോട്ടോയെടുപ്പ് കഴിഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് തൃപ്തി വന്നില്ല, ഒടുവില്‍ ആവേശം മൂത്ത് പ്രഭാസിന്റെ കവളില്‍ ഒരു തല്ലും വെച്ച് കൊടുത്തു. തുള്ളി, തുള്ളി അവള് ഓടി. കൂടെ നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അടി കിട്ടിയ പ്രഭാസ് കവിളും തിരുമ്മി അടുത്തയാളുടെ കൂടെ ചിത്രത്തിനായി പോസ് ചെയ്തു. ക്യൂട്ട് വീഡിയോ എന്ന ലേബലിലാണ് പ്രഭാസ് ആരാധകര്‍ വ്യാപകമായ ഷെയര്‍ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പെട്ടെന്നാണ് വീഡിയോ വൈറലായത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സുജിതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ആരാധിക പ്രഭാസിന്റെ കവിളത്തടിച്ചെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.