കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ജത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എട്ടു മുതല്‍ 12 വരെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ജില്ലയില്‍ 3557 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി.
ഇതില്‍ 384 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 170 സര്‍ക്കാര്‍ സ്കൂളുകളും 214 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പടെ 384 സ്കൂളുകളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇതിനായി കിഫ്ബി സഹായത്തോടെ 29.93 കോടി രൂപ കൈറ്റ് ചെലവഴിച്ചു.
4716 ലാപ്ടോപ്പുകളും 3527 പ്രൊജക്ടറുകളും 3416 സ്പീക്കറുകളും 3362 മൗണ്ടിംഗ് കിറ്റുകളും ഹൈടെക്ക് ക്ലാസ് മുറികള്‍ക്കായി ലഭ്യമാക്കി. ഇതിനുപുറമേ 383 ടെലിവിഷന്‍, 384 ഡി.എസ്.എല്‍.ആര് ക്യാമറ, 384 ഫുള്‍ എച്ച്.ഡി വെബ് ക്യാം എന്നീ ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നല്കി.
സമഗ്ര വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ച് ഹൈടെക്ക് ക്ലാസ് മുറികളില്‍ വിനിമയം നടത്താനുള്ള അധ്യാപക പരിശീലനം ഭൂരിഭാഗം അധ്യാപകര്‍ക്കും നല്കി. കൈറ്റ്സ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്(കൂള്‍) പഠന സമ്പ്രദായവും ഏര്‍പ്പെടുത്തി. 1027 സ്കൂളികളില്‍ അതിവേഗ ബ്രോഡ്ബാന്റ് ലഭ്യമാക്കി. ജില്ലയില്‍ 175 സ്കൂളുകളില്‍ രൂപീകരിച്ച ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകളില്‍ നിലവില്‍ 5240 കുട്ടികള്‍ അംഗങ്ങളാണ്.
എല്ലാ ഐ.ടി ഉകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി കൈറ്റ് ഏര്‍പ്പെടുത്തി. ഹാര്ഡ്വെയര് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരിഹരിക്കുവാനുമായി വെബ്പോര്‍ട്ടല്‍, കോള്‍ സെന്റര്‍ സംവിധാനം എന്നിവ നിലവില്‍ വന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷ മുഴുവന്‍ ഉപകരണങ്ങള്‍ക്കും നല്കി.
പദ്ധതിയുടെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള ജില്ലയിലെ 813 സ്കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാവുമെന്ന് കൈറ്റ് വൈസ് ചെയര്മാന് അറിയിച്ചു. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.