അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് ചെയ്ത നവദമ്പതികൾക്ക് നവമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ട്രാവൽ ബ്ലോഗറായ റാഖേലും മിഗ്വേലുമാണ് ഫോട്ടോഷൂട്ടിനായി ഒരു പാലത്തിൽ കൂടി മുമ്പോട്ടു നീങ്ങുന്ന ട്രെയിനിന്റെ ബോഗിയിലെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് പോസ് ചെയ്തു നിന്നത്.
ശ്രീലങ്കയിലെ ചെറിയ ഗ്രാമമായ എല്ല എന്ന സ്ഥലത്ത് വച്ചാണ് ഇവർ ചിത്രം പകർത്തിയത്. തുടർന്ന് ഇവർ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് വിമർശനവുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു.
കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിക്കുന്നതിന് ഇത്തരം അപകടകരമായ ശ്രമങ്ങൾ ഒഴിവാക്കണമെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ ട്രെയിൻ വളരെ പതിയെ പോയപ്പോഴാണ് ഈ ചിത്രം പകർത്തിയതെന്നാണ് ദമ്പതികളുടെ വാദം.