ലക്നോ: ഉത്തർപ്രദേശിൽ ശാന്ത് കബീർ നഗറിൽ ജില്ലാ ആസൂത്രണ സമിതിയുടെ യോഗത്തിനിടെ ബിജെപി എംപിയും എംഎൽഎയും തമ്മിൽ കൈയ്യാങ്കളി. എംപി ശരദ് ത്രിപതിയും എംഎല്‍എ രാകേഷ് സിംഗ് ബാഗലുമാണ് തമ്മിലടിച്ചത്.
ശിലാഫലകത്തില്‍ പേരെഴുതുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. മാധ്യമപ്രവർത്തകരുടെയും പ്രവർത്തകരുടെയും മുന്നിൽവച്ച് ത്രിപതി രാകേഷ് സിംഗിനെ ചെരുപ്പൂരി അടിയ്ക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. അതേസമയം, ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഇരുവർക്കുമെതിരേ നടപടിയെടുക്കുമെന്ന് യുപി ബിജെപി നേതൃത്വം അറിയിച്ചു.