തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിയെ അവഹേളിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേന്ദ്രനെയാണ് വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്.
ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സർക്കാർ ഉദ്യോഗസ്ഥൻ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.