കൊച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമി ഉൾപ്പെട്ട പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തുടരാൻ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയെ വിട്ടുകിട്ടാൻ അമ്മ നൽകിയ ഹർജി വിധി പറയാൻ മാറ്റിയതിനെത്തുടർന്നാണു വിധി വരുന്നതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടത്. ഇന്നലെ കുട്ടിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
പത്താം ക്ളാസ് പരീക്ഷയെഴുതുന്ന പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽനിന്നു പരീക്ഷയ്ക്കു കൊണ്ടുപോകാനും കോടതി നിർദേശിച്ചു. അമ്മയ്ക്കൊപ്പം പോകണമെന്നു കുട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇമാം ഷെഫീഖ് അൽ ഖാസിമി പെണ്‍കുട്ടിയെ തന്റെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെത്തുടർന്നു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റിയിരുന്നു.