പരീക്ഷയുടെ പേരും പറഞ്ഞ് അയാള്‍ താനുമായി ബ്രേക്കപ്പായി, ആദ്യ പ്രണയമായതു കൊണ്ട് അതുവല്ലാതെ വല്ലാതെ വേദനിപ്പിച്ചു എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും എന്നെ തേടിയെത്തി, ആദ്യകാമുകന് കൊടുത്ത പണിയെക്കുറിച്ച് നടി താപ്‌സി

ബോളിവുഡില്‍ നിന്നും നിരവധി ലവ് സ്റ്റോറിയും ബ്രേക്കപ്പ് കഥകളും നിത്യനേ പുറത്തു വരാറുണ്ട്. ആദ്യ പ്രണയത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. പ്രണയം വേര്‍ പിരിഞ്ഞതിന് ശേഷം സിനിമയിലെ പോലെ തന്നെ നായികനും നായികയേയും കൈ കൊടുത്തു പിരിയുന്നതിനെ കുറിച്ചാകും ഭൂരിഭാഗം പേരും പറയുന്നത്. എന്നാല്‍ പ്രതികാരത്തെ കുറിച്ച് ആരും മിണ്ടാറില്ല. എന്നാല്‍ ഇവിടെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുകയാണ് താപ്‌സി പന്നു.

തന്നെ ഉപേക്ഷിച്ചു പോയ കാമുകനോടുള്ള പ്രതികാരത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബദ് ലയുമായി ബന്ധപ്പെട്ടാണ് മുന്‍ കാമുകനോടുളള പ്രതികരത്തെ കുറിച്ച് പറഞ്ഞത്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് താരം ഇതിനു മുന്‍പ് തന്നെ പറഞ്ഞിരുന്നു. 10 ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താരത്തിന്റെ ആദ്യ പ്രണയം. എന്നാല്‍ പരീക്ഷയുടെ പേരും പറഞ്ഞ് അയാള്‍ താനുമായി ബ്രേക്കപ്പ് ആകുകയായിരുന്നു. ആദ്യ പ്രണയമായതു കൊണ്ട് തന്നെ ആത് തന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും എന്നെ തേടിയെത്തുകയായിരുന്നു.

പ്രണയം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും എന്നെ തേടിയെത്തുകയായിരുന്നു. വീണ്ടും ചാറ്റ് ചെയ്യാന്‍ തുടങ്ങി. ഫ്‌ലേട്ട് ചെയ്യുന്ന രീതിയിലുളള മെസേജുകള്‍ അയച്ചു. എന്നാല്‍ ഞാനുമായുള്ള ബ്രേക്കപ്പിനു ശേഷം അയാള്‍ക്ക് മറ്റൊരു പ്രണയമുണ്ടായി. ഇത് താന്‍ അന്വേഷിച്ച് കണ്ടു പിടിക്കുകയും ചെയ്തിരുന്നു. ആ പെണ്‍കുട്ടി നിലനില്‍ക്കവെയായിരുന്നു അയാള്‍ തന്നോട് മോശമായി പെരുമാറിയത്. എന്നാല്‍ ഇയാളുടെ മെസേജുകള്‍ പ്രിന്റ് ഔട്ട് എടുത്ത് കാമുകിയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു-നടി പറയുന്നു.

Related posts