കവിതാ മോഷണത്തിന്റെ പേരില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്ത് വലിയ വിവാദങ്ങളില്‍ പെട്ടിരുന്നു. ദീപയടി എന്ന പുതിയ വാക്കുപോലും സോഷ്യല്‍മീഡിയ ഇതേത്തുടര്‍ന്ന് കണ്ടു പിടിക്കുകയുണ്ടായി.
ഇപ്പോഴിതാ റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയി എന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പരിഹസിച്ചുകൊണ്ട് ദീപ നിശാന്ത് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നു.
റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ദീപ രംഗത്തെത്തുകയായിരുന്നു.
കവിതാ മോഷണ വിവാദവും റഫാല്‍ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവര്‍ പോസ്റ്റിട്ടത്. കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ! എന്നാണ് അവര്‍ കുറിച്ചത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നവരുണ്ട്.