ഫോബ്സ് പുറത്തുവിട്ട ആഗോള സമ്പന്നരുടെ പട്ടികയില്‍ സ്ഥാനംെ നേടിയ ആറ് മലയാളികളില്‍ ഒന്നാമനാണ് എം.എ. യൂസഫലി. 470 കോടി ഡോളറിന്റെ (33,135 കോടി രൂപ) ആസ്ഥിയാണ് യൂസഫലിയ്ക്കുള്ളത്. ലുലു ഗ്രൂപ്പിന്റെ വളര്ച്ചകളിലൂടെയാണ് യൂസഫലി ഉയര്‍ച്ചകള്‍ താണ്ടിയത്. 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160 ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ട്.
ലുലു എന്നത് ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. അതും ആഗോളതലത്തില്‍ തന്നെ. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു പ്രത്യേക ലോകം തന്നെയാണ് തീര്‍ത്തുകൊണ്ടിരിക്കുന്നത്.
ലുലു എന്ന അത്യാകര്‍ഷകമായ ഈ വാക്ക് എവിടെ നിന്നു കിട്ടി എന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യൂസഫലി ഇപ്പോള്‍. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് യൂസഫലി ഇക്കാര്യം തുറന്നു പറഞ്ഞത്.
1973 ല്‍ അബുഗബിയിലെത്തിയ യൂസഫലി 1982 ല്‍ സര്‍വ്വസമ്പാദ്യവും മുടക്കിയാണ് ആദ്യ സംരഭം ആരംഭിച്ചത്. അത് വിജയിച്ചശേഷം തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റിന് ലുലു എന്നാണ് പേരിട്ടത്. മുത്ത് എന്നാണ് വാക്കിനര്‍ഥം. അറബ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ് മുത്തും പവിഴവും.
ദുബായിലാണ് രണ്ടാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നത്. അതും പിഴച്ചില്ല. പ്രദേശത്തിന്റെ പേരുമായി യോജിച്ചു പോവുന്നത് കൊണ്ടുകൂടിയാവണം സര്‍വം ഐശ്വര്യമായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളായി. ലുലു എന്ന പേരോട് ചേര്‍ന്ന് യൂസഫലിയും വളര്‍ന്നുകൊണ്ടേയിരുന്നു.