പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. ആനമൂളിയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സ്ത്രീ-പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം വയനാട് വെടിവയ്പിനെ സംബന്ധിച്ച് പോസ്റ്ററിൽ പരാമർശമില്ല.