കൊച്ചി: രാജ്യദ്രോഹപരമായ സന്ദേശങ്ങൾ ട്വിറ്ററിലൂടെ നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിൽ അടയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ.
വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിയെ അഭിനന്ദിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്. ഉമ്മൻചാണ്ടിയുടേത് തീവ്രവാദികളുടെ സ്വരമാണെന്നും ബിജെപി നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.