1970, 80 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ മിന്നിത്തിളങ്ങി ശോഭിച്ചിരുന്ന താരമായിരുന്നു അംബിക. സിനിയില്‍ സ്ഥിരം കണ്ടു വരുന്ന പ്രതിഭാസമനുസരിച്ച് വിവാഹവും കുടുംബവുമൊക്കെയായിക്കഴിഞ്ഞപ്പോള്‍ അവരും പതിയെ ഉള്‍വലിയുകയും ചെയ്തു.
കൊച്ചിയില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ എത്തിയപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബിക പറയുന്നത് തനിക്ക് ഇപ്പോഴും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അത് അറിയാത്തതുകൊണ്ടായിരിക്കും അവസരങ്ങള്‍ വരാത്തതെന്നുമാണ്. സിനിമയില്‍ അഭിനയിക്കാന്‍ മടിച്ചിരിക്കുന്നതാണോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അംബിക മനസ് തുറന്നത്. അവരുടെ വാക്കുകളിങ്ങനെ…
‘അഭിനയിക്കാന്‍ ആരും വിളിക്കാത്തതു കൊണ്ടാണ് വരാത്തത്. വിളിച്ചാല്‍ വരും, അഭിനയിക്കും. ഞാന്‍ വിദേശത്ത് സെറ്റില്‍ ആണെന്നു കരുതിയാണ് ആരും വിളിക്കാത്തതെന്നു കരുതുന്നു. എന്നാല്‍ ആ സംശയം ഇവിടെ തീര്‍ക്കുന്നു. ഞാനും മകനും ചെന്നൈയിലാണ് താമസം.
കേരളത്തിലെ അവാര്‍ഡ് ചടങ്ങളുകള്‍ക്ക് വരുന്നത് സന്തോഷമാണ്. കേരളത്തില്‍ അവാര്‍ഡ് ചടങ്ങുകള്‍ക്ക് പോകുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. മലയാളം സംസാരിക്കുന്ന, മലയാളികള്‍ മാത്രമുള്ള അവാര്‍ഡ് നൈറ്റ്‌സ് രസമുള്ള കാര്യമാണ്. പഴയ കാല ആളുകളെ ഇവിടെ കാണാന്‍ കഴിയും. അവരെയൊക്കെ കാണാന്‍ സാധിച്ചു. ഇതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണ്. ഞാന്‍ അമേരിക്കയിലോ മറ്റോ അല്ല, മദ്രാസില്‍ തന്നെയാണു താമസിക്കുന്നത്. അത് ഒരിക്കല്‍ക്കൂടി പറയുകയാണ്’. അംബിക പറഞ്ഞു.