താരാട്ടുപാട്ടുകള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ്. മലയാള സിനിമയിലെ താരാട്ടുഗാനങ്ങളില് ഒന്നാംനിരയില്‍ നില്ക്കുന്ന പാട്ടാണ് ”കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ”. നൊമ്പരവും മാതൃത്വവും ഒരുപോലെ തുളുമ്പുന്ന വരികള്‍. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം നമ്മുടെ ഹൃദയത്തിലുണ്ടാകും. പലരും ഈ മനോഹര ഗാനം ആലപിക്കുന്നതു നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വീട്ടമ്മയുടെ ആലാപനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നൈറ്റി അണിഞ്ഞ് വിവാഹത്തലേന്നുള്ള പരിപാടിയില്‍ ഗാനം ആലപിക്കുകയാണ് ഈ വീട്ടമ്മ. അതി മനോഹരമായ ആലാപനം. വേഷത്തിലും ഭാവത്തിലും എല്ലാം വീട്ടമ്മയെങ്കിലും ഈ ശബ്ദം വീടിനകത്തു മാത്രം ഒതുങ്ങേണ്ടതല്ലെന്നാണ് വിഡിയോ കാണുന്നവരുടെ പ്രതികരണം. എന്തായാലും ചേച്ചി കലക്കി എന്നാണ് ആസ്വാദകര്‍ പറയുന്നത്. ഇവര്‍ ആരാണോ എവിടത്തുകാരിയാണെന്നോ അറിയില്ല. പക്ഷേ, പാട്ടു ഗംഭീരമാണെന്നു ഒറ്റത്തവണ കേട്ടാല്‍ തന്നെ വ്യക്തം. അഞ്ചരലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ യൂട്യൂബില്‍ കണ്ടത്.