അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലുള്ള ഫ്രീഡം മിനിസ്ട്രീസ് പള്ളിയിലുണ്ടായ വൻ തീപിടിത്തത്തിൽ അഗ്നിസ്പർശമേൽക്കാതെ ബൈബിളുകളും കുരിശുകളും. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തീപിടിത്തം.
പള്ളിക്കെട്ടിടം മുഴുവനായി കത്തി നശിച്ചെങ്കിലും ഒറ്റ ബൈബിളോ ഒറ്റ കുരിശോ കത്തി നശിച്ചില്ലെന്ന് അഗ്നിശമനസേനാ വിഭാഗം പറഞ്ഞു. രണ്ടു ഡസനോളം ബൈബിളുകളും മൂന്നു കുരിശുകളുമാണ് അഗ്നിബാധയെ അതിജീവിച്ചത്.