വൈദ്യുത മന്ത്രി എം. എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. കട്ട വെയിറ്റിംഗ് എന്ന സ്റ്റാറ്റസാണ് ഫേസ്ബുക്കില്‍ വൈറലായത്. മറ്റു സൂചനകളൊന്നും നല്‍കാത്ത പോസ്റ്റില്‍ രണ്ട് സ്മൈലി മാത്രമാണ് മന്ത്രി ഇട്ടിരിക്കുന്നത്. എന്നാലിത് തിരുവനന്തപുരത്ത് മത്സരിക്കാനെത്തുന്ന കുമ്മനം രാജശേഖരനെ ട്രോളിയതാണെന്നാണ് പോസ്റ്റിനടിയിലെ ആളുകളുടെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായാണ് കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യമാണോ എം.എം മണി സൂചിപ്പിച്ചതെന്ന് വ്യക്തമല്ല.
അതേസമയം എം.എം മണിയെ അധിക്ഷേപിച്ച് കൊണ്ട് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് സംസാരിച്ചത് വിവാദമായിരുന്നു. മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്നായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം. സ്കൂളിന്റെ പടി കാണാത്ത എം.എം. മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയെന്നും എ.എന്‍ രാധാകൃഷ്ണന് പറഞ്ഞിരുന്നു.