പരവൂർ : വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനിയായ ഗൗതമി (35) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ ഭൂതക്കുളം വേക്കുളം മാടൻകാവ്ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു സംഭവം.
മാലപൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മ ബഹളം വച്ചതോടെ യുവതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇവരോടൊപ്പം മോഷണസംഘത്തിൽ മറ്റ് യുവതികളും ഉണ്ടായിരുന്നതായാണ് വിവരം .