വ​ര​ള്‍​ച്ച നേ​രി​ടാ​ന്‍ മു​ന്നൊ​രു​ക്ക​മാ​യി ; കു​ടി​വെ​ള്ള വി​ത​ര​ണം ശ​ക്തി​പ്പെ​ടു​ത്തും

കൊല്ലം :ജി​ല്ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം. ജി​ല്ലാ കളക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ളക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി​യ​ത്. ജ​ല​സം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി പു​തി​യ സ്രോ​ത​സു​ക​ള്‍ ക​ണ്ടെ​ത്ത​ണം.

ആ​വ​ശ്യാ​നു​സ​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി ജ​ല​ത്തി​ന്റെ ദു​രു​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക എ​ന്ന പൊ​തു നി​ര്‍​ദേ​ശ​മാ​ണ് യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്ന​ത്. കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണം. ജ​ല​ക്ഷാ​മം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ ജ​ന​കീ​യ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗ​ങ്ങ​ളാ​യി രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ലും പ്ര​വ​ര്‍​ത്തി​ക്ക​ണം – ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യി​ല്‍ വ​ര​ള്‍​ച്ച​യു​ടെ ആ​ഘാ​തം നി​ല​വി​ല്‍ പ​രി​മി​ത​മാ​ണ്. എ​ന്നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ പ​ല​യി​ട​ത്തും ഇ​പ്പോ​ള്‍ ത​ന്നെ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​താ​യി ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എംഎ​ല്‍.​എ പ​റ​ഞ്ഞു. തൊ​ടി​യൂ​രി​ല്‍ പു​തി​യ കു​ഴ​ല്‍​ക്കി​ണ​ര്‍ വേ​ണം. ടാ​ങ്ക​ര്‍ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. പ​മ്പിം​ഗി​ന്റെ ഇ​ട​വേ​ള കു​റ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

ശാ​സ്താം​കോ​ട്ട​യി​ല്‍ നി​ന്നു​ള്ള പ​മ്പിം​ഗ് സ​മ​യം കൂ​ട്ടി ച​വ​റ​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​ന്‍. വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. തേ​വ​ല​ക്ക​ര, നീ​ണ്ട​ക​ര, തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തീ​ര്‍​ത്ത് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് മു​മ്പാ​യി പൈ​പ്പ്‌​ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ണം എ​ന്ന് എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ നി​ര്‍​ദ്ദേ​ശി​ച്ചു.

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ​ല്ലാം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ​വ​യു​ടെ സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്താ​നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി. ടാ​ങ്ക​റു​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന സം​വി​ധാ​നം വ്യാ​പി​പ്പി​ക്ക​ണം എ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​രാ​ധാ​മ​ണി ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​വൂ​ര്‍ ചീ​പ്പി​ലെ ചോ​ര്‍​ച്ച നി​യ​ന്ത്രി​ച്ച് മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലെ ജ​ല​വി​താ​നം നി​ല​നി​റു​ത്താ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. കു​റു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ല​യി​ലെ ഭൂ​ജ​ല​ത്തി​ന്റെ തോ​ത് കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടി​ല്ല. പ്ര​ധാ​ന സ്രോ​ത​സു​ക​ളാ​യ ക​ല്ല​ട, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​യ വ​ര്‍​ഷ​ത്തെ തോ​തി​ല്‍ വെ​ള്ള​മു​ണ്ട്. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടു​ള്ള​ത്. കേ​ടാ​യ ഹാ​ന്‍​ഡ് പ​മ്പു​ക​ള്‍ ന​ന്നാ​ക്കി​യും കൂ​ടു​ത​ല്‍ കു​ഴ​ല്‍ കി​ണ​റു​ക​ള്‍ നി​ര്‍​മി​ച്ചും കൃ​ത്രി​മ റീ​ചാ​ര്‍​ജിം​ഗ് ന​ട​ത്തി​യും വ​ര​ള്‍​ച്ചാ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ബ്ലോ​ക്ക്- ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പുക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts