ബിഗ് സല്യൂട്ട്! അ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തി​യ പാ​ക് പൗ​ര​നെ തി​രി​ച്ച​യ​ച്ചു; ബി​എ​സ്എ​ഫി​ന് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​ശം​സ

ന്യൂ​ഡ​ല്‍​ഹി: അ​തി​ർ​ത്തി ലം​ഘി​ച്ച് ഇ​ന്ത്യ​യി​ൽ ക​ട​ന്ന പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് തി​രി​ച്ച​യ​ച്ചു. പാ​ക് പ​ഞ്ചാ​ബി​ലെ ബോ​യി​ത-​ന​രോ​വാ​ള്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്(60) എ​ന്ന​യാ​ളെ​യാ​ണ് ബി​എ​സ്എ​ഫ് തി​രി​ച്ച​യ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.40ഓ​ടെ ബി​എ​സ്എ​ഫ് ഇ​യാ​ളെ പാ​ക്കി​സ്ഥാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

വെ​ള്ളി​യാ​ഴ്ച സാം​ബ ജി​ല്ല​യി​ലെ രാം​ഗ​ഡി​ല്‍ നി​ന്നു​മാ​ണ് മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്രാ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഇ​യാ​ളു​ടെ പ​ക്ക​ൽ 12,000 പാ​ക്കി​സ്ഥാ​നി രൂ​പ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത ശേ​ഷം ബി​എ​സ്എ​ഫ് പാ​ക്കി​സ്ഥാ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യെ പാ​ക് അ​ധി​കൃ​ത​ര്‍ പ്ര​ശം​സി​ച്ച​താ​യി സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

Related posts