ഷാർജയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ എത്തിയ മോഷ്ടാക്കളെ ജീവനക്കാർ സാഹസികമായി നേരിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം കഴിഞ്ഞ് മിനിട്ടുകൾക്കു ശേഷം പോലീസ് കുറ്റവാളികളെ പിടികൂടി. രണ്ട് ആഫ്രിക്കൻ സ്വദേശികളാണ് അറസ്റ്റിലായത്.
അൽ വാദാ റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ശനിയാഴ്ച്ച രാത്രി 11:42നാണ് സംഭവം നടന്നത്. മുഖം മൂടി ധരിച്ച് കാഷ് കൗണ്ടറിനു മുമ്പിലെത്തിയ ഒരാൾ കത്തികാട്ടി കാഷ്യറെ ഭീഷണിപ്പെടുത്തുന്നതും കാഷ്യർ അയാളെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പെട്ടന്ന് ഇവിടെ എത്തിയ മറ്റൊരു മോഷ്ടാവ് പണമിരിക്കുന്ന പെട്ടി കൈക്കലാക്കിയിരുന്നു. എന്നാൽ ഇവർ പുറത്തു കടക്കുന്നതിനു മുൻപെ കൂടുതൽ ജീവനക്കാർ എത്തി ഇവരുമായി ഏറ്റുമുട്ടുകയായിരുന്നു ഒരു മോഷ്ടാവിനെ ജീവനക്കാർ പിടികൂടിയപ്പോൾ അടുത്ത മോഷ്ടാവിനെ ഉടൻ ഇവിടെ എത്തിയ പോലീസാണ് പിടികൂടിയത്.