ടെ​ർ​ണ​ർ കൊ​ടു​ങ്കാ​റ്റി​ൽ ഓ​സീ​സി​ന് ക​ല​ക്ക​ൻ ജ​യം

മൊ​ഹാ​ലി: ജ​യി​ച്ചെ​ന്നു​റ​പ്പി​ച്ച ക​ളി ഇ​ന്ത്യ​യു​ടെ ആ​ത്മാ​ർ​ഥ സ​ഹാ​യ​ത്തോ​ടെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 360 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം 13 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്ന് ഓ​സ്ട്രേ​ലി​യ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു. നാ​ല് വി​ക്ക​റ്റി​നാ​യി​രു​ന്നു ഓ​സീ​സ് വി​ജ​യം.

സെ​ഞ്ചു​റി കു​റി​ച്ച ഹാ​ൻ​ഡ്സ് കോം​ബും (117) സെ​ഞ്ചു​റി​യു​ടെ വ​ക്കി​ൽ പു​റ​ത്താ​യ ഉ​സ്മാ​ൻ ക​വാ​ജ​യും (91) വാ​ല​റ്റ​ത്ത് പു​റ​ത്താ​കാ​തെ വെ​ടി​ക്കെ​ട്ടു ന​ട​ത്തി​യ ആ​ഷ്ട​ൻ ടെ​ർ​ണ​റു​മാ​ണ് (84) ഓ​സീ​സി​ന്‍റെ വി​ജ​യ ശി​ൽ​പ്പി​ക​ൾ. റ​ൺ ചേ​സ് ചെ​യ്തു​ള്ള ഓ​സീ​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വി​ജ​യ​മാ​ണി​ത്.

ഓ​സീ​സ് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ്ര​ക​ട​ന​ത്തേ​ക്കാ​ൾ ഇ​ന്ത്യ​യു​ടെ മോ​ശം ഫീ​ൽ​ഡിം​ഗാ​ണ് ഓ​സീ​സി​നെ തു​ണ​ച്ച​ത്. വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത് മൂ​ന്നു ത​വ​ണ സ്റ്റം​മ്പിം​ഗി​നു​ള്ള അ​വ​സ​രം തു​ല​ച്ചു. കൂ​റ്റ​ൻ അ​ടി​യു​മാ​യി വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ടെ​ർ​ണ​റെ കേ​ദാ​ർ ജാ​ദ​വും ശി​ഖ​ർ ധ​വാ​നും കൈ​വി​ട്ടു. ഇ​തോ​ടെ ഓ​സീ​സ് മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കു​ക​യാ​യി​രു​ന്നു.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സി​നെ തു​ട​ക്ക​ത്തി​ലെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ഇ​ന്ത്യ​ക്ക്പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന ക​വാ​ജ​യും ഹാ​ൻ​ഡ്സ് കോം​ബും ചേ​ർ​ന്ന​തോ​ടെ ഓ​സീ​സ് മെ​ല്ലെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 192 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഈ ​കൂ​ട്ടു​കെ​ട്ടി​നെ ക​വാ​ജ​യെ പു​റ​ത്താ​ക്കി ബും​മ്ര പൊ​ളി​ച്ചെ​ങ്കി​ലും ഹാ​ൻ​ഡ്സ് കോം​ബ് ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചു.

പി​ന്നാ​ലെ​യെ​ത്തി​യ മാ​ക്സ്‌​വെ​ൽ (23) സ്കോ​ർ​ബോ​ർ​ഡി​ൽ കാ​ര്യ​മാ​യ സം​ഭാ​വ ന​ൽ​കാ​തെ മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യം മ​ണ​ത്തു​തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പി​ടി​ച്ച​തി​നേ​ക്കാ​ൾ വ​ലു​ത് അ​ള​യി​ലു​ണ്ടാ​യി​രു​ന്നു. ഹാ​ൻ​ഡ്സ്കോം​ബി​നു കൂ​ട്ടാ​യി ടെ​ർ​ണ​ർ എ​ത്തി​യ​തോ​ടെ ഓ​സീ​സ് സ്കോ​ർ റോ​ക്ക​റ്റ് വേ​ഗ​ത്തി​ലാ​യി.

ഇ​രു​വ​രും 30 പ​ന്തി​ൽ 42 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഹാ​ൻ​ഡ്സ്കോം​ബി​നെ പു​റ​ത്താ​ക്കി ചാ​ഹ​ൽ വീ​ണ്ടും ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി. അ​പ്പോ​ഴും ടെ​ർ​ണ​ർ തോ​ൽ​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​ല​ക്സ് കാ​രി​യെ കൂ​ട്ടു​പി​ടി​ച്ച് ടെ​ർ​ണ​ർ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും​വി​ല​ങ്ങും അ​ടി​ച്ചു. ഓ​സീ​സ് വി​ജ​യം ഉ​റ​പ്പി​ച്ച​ത് ഈ ​കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു. ആ​റാം വി​ക്ക​റ്റി​ൽ വെ​റും 39 പ​ന്തി​ൽ ഇ​വ​ർ അ​ടി​ച്ചെ​ടു​ത്ത​ത് 86 റ​ൺ​സാ​യി​രു​ന്നു. ഇ​തി​ൽ കാ​രി​യു​ടെ സ​മ്പാ​ദ്യം 21 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു.

നേരത്തെ ശി​ഖ​ർ ധ​വാ​ന്‍റെ (143) സെ​ഞ്ചു​റി​യു​ടേ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ (95) അ​ർ​ധ​സെ​ഞ്ചു​റി​യു​ടേ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ 360 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കു​റി​ച്ച​ത്. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ ഓ​പ്പ​ണിം​ഗ് സ​ഖ്യം ഫോം ​വീ​ണ്ടെ​ടു​ത്ത​പ്പോ​ൾ നി​രാ​ശ​പ്പെ​ടു​ത്തി​യ മ​ധ്യ​നി​ര ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ ന​ഷ്ട​മാ​ക്കി.

ധ​വാ​ൻ-​രോ​ഹി​ത് സ​ഖ്യം 193 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്. സെ​ഞ്ചു​റി​യു​ടെ വ​ക്കി​ൽ വീ​ണ രോ​ഹി​ത് 92 പ​ന്തി​ൽ ര​ണ്ട് സി​ക്സ​റു​ക​ളു​ടേ​യും ഏ​ഴ് ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടെ​യാ​ണ് 95 റ​ൺ​സെ​ടു​ത്ത​ത്. രോ​ഹി​ത് പു​റ​ത്താ​യ ശേ​ഷം ധ​വാ​ൻ കെ.​എ​ൽ രാ​ഹു​ലി​നെ (26) കൂ​ട്ടു​പി​ടി​ച്ച് ക​ത്തി​ക്ക​യ​റി.

എ​ന്നാ​ൽ ധ​വാ​നും അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ​വ​ന്ന കോ​ഹ്‌​ലി​ക്ക് (7) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ പ​ന്ത് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും (34) റ​ൺ​നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണു. വി​ജ​യ് ശ​ങ്ക​ർ (26) അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ്ര​ക​ട​നം 350 ക​ട​ത്തി.

Related posts