മകന്‍റെ ചോറൂണിന് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം; അപകടത്തിൽ മകനും ഭാര്യയ്ക്കും പരിക്ക്

അ​ടൂ​ർ: ആ​റ് മാ​സം പ്രാ​യ​മു​ള്ള മ​ക​ന് ചോ​റു കൊ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പി​താ​വ് മ​രി​ച്ചു. ക​ടി​ക കി​ഴ​ക്കും പു​റം ഈ​ട്ടി വി​ള​യി​ൽ ആ​ദി​ച്ച​ന്‍റെ മ​ക​ൻ മ​ധു (30) വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​മ​ണ്ണ​ടി അ​ലും​മൂ​ട്ടി​ൽ വ​ള​വി​ലാ​ണ് അ​പ​ക​ടം.

എ​തി​രെ കാ​ർ വ​രു​ന്ന​ത് ക​ണ്ട് വെ​ട്ടി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ ഇ​ട​തു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​ധു​വി​നെ ഉ​ട​ൻ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ധു​വി​ന്‍റെ ഭാ​ര്യ അ​ശ്വ​തി​ക്കും മ​ക്ക​ൾ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. മ​ക​ന്‍റെ ചോ​റൂ​ണ് ച​ട​ങ്ങ് ന​ട​ത്തു​ന്ന​തി​നാ​യി കു​ടും​ബ​സ​മേ​തം മ​ണ്ണ​ടി ക​ല്ലേ​ലി അ​പ്പൂ​പ്പ​ൻ​കാ​വി​ലേ​ക്കു പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

Related posts