കോട്ടയം: ചേരമർ ഐക്യം ലക്ഷ്യംവച്ച് എകെസിഎച്ച്എംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ഏപ്രിലിൽ സമ്മേളനവും കണ്‍വൻഷനും നടത്തും.
സംസ്ഥാന പ്രസിഡന്റ് എം.കെ. വിജേന്ദ്രൻ, ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് എന്നിവർ നയിക്കുന്ന ഒൗദ്യോഗിക സംഘടന കോട്ടയം മുൻസിഫ് കോടതിയിൽനിന്നു വിമത പ്രവർത്തനം നിർത്തലാക്കിക്കൊണ്ട് ഇഞ്ചക്ഷൻ ഉത്തരവായെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.കെ. വിജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനംചെയ്തു. ട്രഷറർ കെ.കുട്ടപ്പൻ, വൈസ് പ്രസിഡന്റുമാരായ എം.കെ. അപ്പുക്കുട്ടൻ, പി.ജി. അശോക് കുമാർ, സെക്രട്ടറിമാരായ കെ.കൃഷ്ണൻകുട്ടി, അജികുമാർ പെരുന്പട്ടി, ജി.കെ. രാജപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. കരുണാകരൻ, കെ.സി. മനോജ്, രാജീവ് മുണ്ടക്കയം, ഒ.കെ. സാബു, സുനിൽകുമാർ, ബിബിബൻ രാജാക്കാട്, വിജയൻ വ·ഴി, തങ്കച്ചൻ മ്യാലിൽ, ഗോപി മഞ്ചാടിക്കര, മഹിളാ ഫെഡറേഷൻ പ്രസിഡന്റ് ഇന്ദിരാഭായി, സെക്രട്ടറി ഷീല തങ്കച്ചൻ, ട്രഷറർ അർച്ചന രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.