കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. തരക്കേടില്ലാത്ത സിനിമയെന്ന പേരുണ്ടാക്കാന്‍ ഈ ചിത്രത്തിനായി. അടുത്തിടെ ഒരു ടിവിഷോയില്‍ പങ്കെടുത്തപ്പോള്‍ തന്റെ ആദ്യകാല സിനിമ അനുഭവങ്ങളെപ്പറ്റി ദിലീപ് വാചാലനായി.
കഥ കേട്ടപ്പോള്‍ വളരെ ആവേശം തോന്നിയ ചിത്രമായിരുന്നു സ്പീഡ്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ ഓട്ടം ആരംഭിച്ചു. അപ്പോള്‍ തനിയ്ക്ക് തോന്നി വേണ്ടായിരുന്നെന്ന്. കാരണം തന്നോടൊപ്പം ഓടിയതെല്ലാം സ്‌പോര്‍ട്‌സ് താരങ്ങളായിരുന്നു. അവര്‍ക്ക് അഡ്ജസ്റ്റ് ചെയ്ത് ഓടാനൊന്നും അറിയില്ലായിരുന്നു. ചിത്രം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തലചുറ്റി വീണു- ദിലീപ് പറയുന്നു.
കുവൈറ്റിലെ ഷോയെപ്പറ്റി ദിലീപ് പറയുന്നതിങ്ങനെ – സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയം. തന്നോടൊപ്പം കലഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷ എന്നിവരുമുണ്ടായിരുന്നു. കൃത്യമായ റിഹേഴ്‌സലോ പ്രാക്ടീസും കിട്ടാതെ ചെയ്ത ഷോയായിരുന്നു അത്. ആദ്യമായി ചെയ്യുന്ന ഐറ്റം കൂടിയായിരുന്നു. സ്റ്റേജില്‍ നിന്ന് എല്ലാം കയ്യിന്നു പോയി ആളുകള്‍ കുപ്പിയെടുത്തു എറിയാന്‍ തുടങ്ങി. അന്ന് ആകെ ചമ്മിപ്പോയെന്നും ദലീപ് പറഞ്ഞു.