തെരഞ്ഞെടുപ്പ്  പ്രഖ്യാപനത്തിന്  തൊട്ടുമുമ്പ് ഉദ്ഘാടനം; ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി എടുത്ത് സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്ന്; എ​ട്ട​ര​യ്ക്ക് കട അടച്ചതോടെ ലൈറ്റ് അണഞ്ഞു

പേരാന്പ്ര: എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു തു​ക വ​ക​യി​രു​ത്തി ചക്കിട്ടപാറയിൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വൈ​കി​ട്ട് ആ​റി​ന് ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ച​തെ​ങ്കി​ലും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​ൽ നേ​ര​ത്തെ​യാ​ക്കു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച ലൈ​റ്റ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​വ​ർ​ത്തി​പ്പി​ച്ചു നോ​ക്കി​യെ​ങ്കി​ലും ക​ത്തി​യി​ല്ല. ക​രാ​റു​കാ​ര​ൻ ശ്ര​മി​ച്ചി​ട്ടും വി​ജ​യി​ക്കാ​താ​യ​പ്പോ​ൾ ച​ക്കി​ട്ട​പാ​റ​യി​ലെ ഇ​ല​ക്‌​ട്രീ​ഷ​ൻ കോ​യി​ക്ക​ൽ സ​ജി ര​ക്ഷ​യ്ക്കെ​ത്തു​ക​യാ​യി​രു​ന്നു.

സ​ജി ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തി​നാ​ൽ മ​ന്ത്രി സ്വി​ച്ചി​ട്ട​പ്പോ​ൾ ഹൈ​മാ​സ്റ്റ് വി​ള​ക്കു പ്ര​കാ​ശി​ച്ചു. അ​തേ​സ​മ​യം 50 മീ​റ്റ​ർ അ​ക​ലെ കെ​എ​സ്ഇ​ബി സെ​ക‌്ഷ​ൻ ഓ​ഫീ​സ് ഉ​ണ്ടെ​ങ്കി​ലും ലൈ​റ്റി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ എ​ടു​ത്ത​ത് സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ ക​ട​യു​ടെ മെ​യി​ൻ സ്വി​ച്ചി​ൽ നി​ന്നാ​യി​രു​ന്നു.

രാ​ത്രി എ​ട്ട​ര​യോ​ടെ ക​ട​യ​ട​ച്ച​പ്പോ​ൾ ലൈ​റ്റ​ണ​ഞ്ഞു. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണു ലൈ​റ്റ് ക​ത്തേ​ണ്ട​ത്.

Related posts