കുന്നമംഗലം: സിഎം മഖാമിനടുത്ത ലോഡ്ജിൽ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍ . കോഴിക്കോട് ഗാന്ധി റോഡിലെ പള്ളിയിലെ ഇമാം നിലമ്പൂര്‍ രാമന്‍കുത്ത് ചോനാരി അബ്ദുല്‍ ബഷീറി(47) നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ സമീപത്തുള്ളള പെൺകുട്ടിയെ മടവൂര്‍ സിഎം മഖാമില്‍ നേര്‍ച്ചയുണ്ടെന്ന് പറഞ്ഞ് മഖാമിന് സമീപമുള്ള ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. കുട്ടിയേയും കൊണ്ട് ലോഡ്ജില്‍ മുറിയെടുത്ത ഇയാളേയും മുഖം മൂടിയ കുട്ടിയെയും കണ്ട നാട്ടുകാര്‍ സംശയത്തെ തുടര്‍ന്ന് കുന്നമംഗലം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്കി.