വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും 2014ല്‍ വിവാഹിതരായത്. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞതും. എന്നാല്‍ വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഒരിക്കല്‍പ്പോലും വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇരുവരും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ആദ്യമായി വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആഞ്ജലീന. ഒരു അഭിമുഖത്തിലാണ് തമ്മില്‍ പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ആഞ്ചലീന ആദ്യമായി മനസ്സു തുറന്നത്.
ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മില്‍ ഒരുപാടു കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യങ്ങളില്‍പ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം.
ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്ക് സാധിക്കില്ല’. – ആഞ്ചലീന പറയുന്നു.