പാരിപ്പള്ളിയിൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ൽ; വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോലീ​സിനായില്ല

ചാ​ത്ത​ന്നൂ​ർ: ര​ണ്ടാ​ഴ്ച​യോ​ളം മു​മ്പ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ മ​ത്സ്യ ലോ​റി ക​ണ്ടെ​ത്താ​ൻ പാ​രി​പ്പ​ള്ളി പോലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.ക​ഴി​ഞ്ഞ 19നാണ് ​പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ എ​ഴി​പ്പു​റം തു​ണ്ടു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നെ (20)തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ത്സ്യ​വു​മാ​യി പോ​യ വാ​ഹ​നം പാ​രി​പ്പ​ള്ളി പോലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ച് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.​

കോ​യ​മ്പ​ത്തൂ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ദേ​ശീ​യ​പ​താ​യി​ലൂ​ടെ ന​ട​ന്നു പോ​കു​യാ​യി​രു​ന്നു അ​വി​വാ​ഹി​ത​നാ​യ യു​വാ​വ്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ നാ​ട്ടു​കാ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയായിരുന്നു.

അവിടെനിന്നും പാരിപ്പള്ളി മെഡിക്കൽകോളജ് ശുപത്രിയിലേക്ക് രോഗിയെ മാറ്റി. ഇ​പ്പോ​ഴും യു​വാ​വ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേജ് ആശുപത്രിയിൽ മിക്കപ്പോഴും അ​ബോ​ധാ​വ​സ്ഥ​യി​ൽ കിടക്കുകയാണ്. ബോ​ധം വീ​ണ്ടെ​ടു​ക്കു​മ്പോ​ൾ അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന​തി​നാ​ൽ യു​വാ​വി​ന്റെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ലാ​ണ്.

യു​വാ​വി​ന്‍റെഏ​ക വ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും വ​ഴി​യോ​ര​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ല്കു​മെ​ന്നും യു​വാ​വിന്‍റെബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Related posts