കയ്റൊ: എട്ട് തവണ വനിതാ സ്ക്വാഷ് ലോക ചാന്പ്യൻ കിരീടം സ്വന്തമാക്കിയ നികോൾ ഡേവിഡിനെ കീഴടക്കി ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ബ്ലാക്ക് ബോൾ സ്ക്വാഷ് ഓപ്പണ്‍ ചാന്പ്യൻഷിപ്പിലാണ് മലേഷ്യൻ താരത്തിനെതിരേ ജോഷ്നയുടെ അട്ടിമറി ജയം.
സ്കോർ: 11-8, 11-6, 12-10. 21-ാം റാങ്കുകാരിയായ നികോളിനെതിരേ മൂന്നാം തവണയാണ് ജോഷ്ന ചിന്നപ്പ ജയിക്കുന്നത്. 16-ാം റാങ്കുകാരിയായ ജോഷ്ന 2018 ഏഷ്യൻ ഗെയിംസിലും നികോളിനെ കീഴടക്കിയിരുന്നു. ആറാം സീഡായ ഇംഗ്ലണ്ടിന്റെ സാറ ജെയ്ൻ പെറിയാണ് ഇന്ത്യൻ താരത്തിന്റെ അടുത്ത എതിരാളി.