മോസ്കോ: ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ റഷ്യൻ കായികതാരങ്ങൾക്ക് ആഗോള തലത്തിൽ വിലക്ക് തുടരും. രണ്ടു സുപ്രധാന വിഷയങ്ങൾ റഷ്യ പരിഹരിക്കാതെ വിലക്ക് പുനപരിശോധിക്കാൻ കഴിയില്ലെന്ന് ഐഎഎഎഫ് അറിയിച്ചു. സർക്കാർ സ്പോണ്‍സേർഡ് ഉത്തേജക മരുന്ന് പദ്ധതി റഷ്യ നടപ്പാക്കി വരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ 2015 നവംബറിലാണ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
മോസ്കോയിലെ മുൻ ആന്റി ഡോപ്പിംഗ് ലബോറട്ടറി ശേഖരിച്ചുവച്ചിരുന്ന സാന്പിളുകൾ അന്താരാഷ്ട്ര ഏജൻസിക്കു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഐഎഎഎഫിനു ചെലവായ പണം റഷ്യ അടയ്ക്കണമെന്നതാണ് രണ്ടാമത്തെ ഡിമാൻഡ്. വിലക്ക് നീക്കാനുള്ള റഷ്യയുടെ അപേക്ഷ ഇതു പത്താം തവണയാണ് നിരാകരിക്കപ്പെടുന്നത്.