കാറില്‍ കയറ്റി, തിരിച്ച് നടന്ന് വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ? ബംഗളൂരു- കോഴിക്കോട് യാത്രയ്ക്കിടെ മനസിന് സന്തോഷംവും സംതൃപ്തിയും നല്‍കിയ അനുഭവം പങ്കുവച്ച് യുവാവ്

നമുക്ക് ചുറ്റുമുള്ളവരുടെ മനസില്‍ സന്തോഷം നിറയ്ക്കാന്‍ വലിയ ആനക്കാര്യമൊന്നും ചെയ്യണമെന്നില്ല. ചെറിയ ചില കാര്യങ്ങളിലൂടെ പോലും ആളുകളുടെ മുഖത്തും മനസിലും സന്തോഷം പടര്‍ത്താന്‍ സാധിക്കും. ഇത്തരത്തില്‍ നിസാരമെന്ന് തോന്നിക്കുന്ന ഒരു പ്രവര്‍ത്തിയിലൂടെ ഒരു വ്യക്തിയെ സന്തോഷപ്പെടുത്തിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് യാസിര്‍ എന്ന യുവാവ്. ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവിന്റെ വലിയൊരാഗ്രഹം സാധിച്ചു കൊടുത്തതിനെക്കുറിച്ചാണ് യാസിര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരിക്കുന്നത്. യാസിറിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

കുറിപ്പ് പൂര്‍ണരൂപത്തില്‍

വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയില്‍ നിന്നും പരിചയപ്പെട്ട നമ്മുടെ കുഞ്ഞനുജന്‍ ജിജീഷ് പ്രായം 22 കണ്ടാല്‍ ഒരു ചെറിയ പയ്യന്‍ ആണെന്ന് തോന്നും എന്തോ ഒരു അസുഖം കാരണം വളര്‍ച്ചക്കുറവ് സംഭവിച്ചതാണ്.

ഞങ്ങള്‍ വണ്ടി നിര്‍ത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു അവനെ കാറില്‍ കയറ്റി തിരിച്ചു നടന്നു വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ എന്ന് തുടക്കത്തില്‍ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരന്‍ പറഞ്ഞു അവനെ ഇവിടെ ഒരു വിധം എല്ലാവര്‍ക്കും സുപരിചിതം ആണെന്ന്.

എല്ലാവരോടും ഭയങ്കര ഫ്രന്‍ഡ്ലി ആണെന്നും സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാം എന്ന്പറഞ്ഞു വയനാട് റൂട്ടില്‍ പോകുന്നവര്‍ അവനെ കണ്ടാല്‍ just വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു.

Related posts