ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമയുടെ ഹെൽമറ്റിൽ മറ്റൊരു പൊൻതൂവൽ കൂടി. ഏകദിനത്തിൽ 8000 ക്ലബിൽ രോഹിത്തും തന്റെ പേര് കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ 46 റണ്‍സ് നേടിയതോടെയാണ് താരത്തിന്റെ സൂവർണ നേട്ടം.
ഏകദിനത്തിൽ വേഗത്തിൽ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിൽ സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത്. 200-ാം ഇന്നിംഗ്സിലാണ് രോഹിത്തിന്റെ നേട്ടം. 8000 ക്ലബിലെത്തുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ.
175 ഇന്നിംഗ്സുകളിൽ നിന്ന് 8000 തികച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ മുന്നിൽ. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്സാണ് (182 ഇന്നിംഗ്സ്) രണ്ടാം സ്ഥാനത്ത്.
വിരാട് കോഹ്ലി, എം.എസ്. ധോണി, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദീൻ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ.