മത്സരിച്ചേ തീരൂ, സുമലതയുടെ പിടിവാശി വിജയിച്ചു ; സ്ക്രീനിലെ സുന്ദരി മണ്ണിലേക്ക്

നിയാസ് മുസ്തഫ
ഒ​ടു​വി​ൽ സു​മ​ല​ത ജെ​ഡി​എ​സ് പാ​ള​യ​ത്തി​ലേ​ക്ക്. ക​ർ​ണാ​ട​ക രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഉ​ട​ലെ​ടു​ത്ത ‘സു​മ​ല​ത പ്ര​ശ്നം’ ജെ​ഡി​എ​സ് ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. സു​മ​ല​ത​യ്ക്ക് മ​ത്സ​രി​ക്കാ​ൻ മൈസൂരു-കു​ട​ക് സീ​റ്റ് ന​ൽ​കി​യാ​ണ് ജെ​ഡിഎ​സ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും ന​ട​നു​മാ​യി​രു​ന്ന അം​ബ​രീ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് ന​ടി കൂ​ടി​യാ​യ സു​മ​ല​ത.

മൂ​ന്നു പ്രാ​വ​ശ്യ​മാ​യി മാ​ണ്ഡ്യ​യി​ലെ എം​പി​യാ​യി​രു​ന്നു അം​ബ​രീ​ഷ്. 2018 ന​വം​ബ​ർ 24ന് ​ബം​ഗ​ളൂ​രുവിൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അം​ബ​രീ​ഷ് മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ഭ​ർ​ത്താ​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ജ​ന​സേ​വ​ന​ത്തി​നി​റ​ങ്ങാ​ൻ സു​മ​ല​ത തീ​രു​മാ​നി​ച്ച​ത്. താ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചാ​ൽ അ​തു മാ​ണ്ഡ്യ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​കു​മെ​ന്ന് സു​മ​ല​ത വ്യ​ക്ത​മാ​ക്കി. സു​മ​ല​ത കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ കാ​ര്യ​ത്തോ​ട് അ​ടു​ത്ത​പ്പോ​ൾ കൈവശമിരുന്ന മാ​ണ്ഡ്യ സീ​റ്റ് കോ​ൺ​ഗ്ര​സ് ജെ​ഡി​എ​സി​നു വി​ട്ടു​ന​ൽ​കി. ഇ​തോ​ടെ സു​മ​ല​ത ഇ​ട​ഞ്ഞു. മാ​ണ്ഡ്യ​യി​ൽ താ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​യി​ട്ടാ​ണെ​ങ്കി​ലും മ​ത്സ​രി​ക്കു​മെ​ന്നും അം​ബ​രീ​ഷി​നോട് നാ​ട്ടു​കാ​ർ​ക്കു​ള്ള സ്നേ​ഹ​വും സ​ഹ​താ​പ​ത​രം​ഗ​വും ത​ന്നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും സു​മ​ല​ത വ്യ​ക്ത​മാ​ക്കി. ഇ​തേ​സ​മ​യം, സു​മ​ല​തയെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ ബി​ജെ​പി​ക്കാ​രും പി​ന്നാ​ലെ കൂ​ടി.

ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച് ഡി ​ദേ​വ​ഗൗ​ഡ​യു​ടെ മ​ക​നാ​യ രേ​വ​ണ്ണ​യു​ടെ പ്ര​സ്താ​വ​ന​യും സു​മ​ല​ത​യെ ചൊ​ടി​പ്പി​രുന്നു. ഭ​ർ​ത്താ​വ് മ​രി​ച്ച് ആ​റു​മാ​സം പോ​ലും തി​ക​യു​ന്ന​തി​നു മു​ന്പ് മ​ത്സ​രി​ക്കേ​ണ്ട ആ​വ​ശ്യം സു​മ​ല​ത​യ്ക്കു​ണ്ടോ​യെ​ന്നാ​യി​രു​ന്നു രേ​വ​ണ്ണ​യു​ടെ ചോ​ദ്യം. ക​ർ​ണാ​ട​ക​യി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കൂ​ടി​യാ​ണ് രേ​വ​ണ്ണ. രേ​വ​ണ്ണ​യു​ടെ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ട​ത്.

വ​നി​താ ദി​ന​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ർ​ശം കേ​ൾ​ക്കേ​ണ്ടി വ​ന്ന​ത് വേ​ദ​നി​പ്പി​ച്ചെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ കു​റി​ച്ച് ത​നി​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും സു​മ​ല​ത പ്ര​തി​ക​രി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യി​രു​ന്നി​ല്ല ത​ന്‍റെ പ്ര​സ്താ​വ​ന​യെ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി രേ​വ​ണ്ണ രം​ഗ​ത്തെ​ത്തി. സു​മ​ല​ത മ​ത്സ​രി​ക്കു​ന്ന​തി​ൽ ത​നി​ക്ക് വി​യോ​ജി​പ്പി​ല്ലെ​ന്നും രേവണ്ണ പ​റ​ഞ്ഞു. രേ​വ​ണ്ണ പ​ക്ഷേ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല.

മാ​ണ്ഡ്യ​യി​ൽ സു​മ​ല​ത സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ ആയോ ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യോ മ​ത്സ​രി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് അ​ത​ത്ര പ​ന്തി​യല്ലെ​ന്ന് മാ​ണ്ഡ്യ സീ​റ്റ് ല​ഭി​ച്ച ജെ​ഡി​എ​സ് ചി​ന്തി​ച്ചു. എ​ച്ച്ഡി ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നും കു​മാ​ര​സ്വാ​മി​യു​ടെ മ​ക​നു​മാ​യ നി​ഖി​ൽ ഗൗ​ഡ​യാ​ണ് മാ​ണ്ഡ്യ​യി​ൽ​നി​ന്ന് ജെ​ഡി​എ​സി​നു വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. നി​ഖി​ൽ ഗൗ​ഡ മ​ത്സ​രി​ച്ച് തോ​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ജെ​ഡി​എ​സ് പ്രശ്ന പരി ഹാരം തേടി. നി​ഖി​ൽ ത​ന്നെ പ​രി​ഹാ​ര​ത്തി​നാ​യി മു​ൻ​കൈ എ​ടു​ത്തു.

മാ​ണ്ഡ്യ​യി​ൽ​നി​ന്ന് പി​ടി​വി​ട്ടാ​ൽ പ​ക​രം ജ​യ​സാ​ധ്യ​ത​യു​ള്ള മ​റ്റൊ​രു മ​ണ്ഡ​ലം സുമലതയ്ക്ക് ത​രാ​മെ​ന്ന് നി​ഖി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ സു​മ​ലത​യും ത​ണു​ത്തു.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൈ​സൂ​രു-​കു​ട​ക് മ​ണ്ഡ​ല​ത്തി​ൽ ജെ​ഡി​ എ​സ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കാ​നാ​ണ് സു​മ​ല​ത​യ്ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ഖി​ൽ കു​മാ​ര​സ്വാ​മി​യും സു​മ​ല​ത​യും ത​മ്മി​ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് സു​മ​ല​ത​യ്ക്ക് ജെഡിഎസ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത്.

അ​തേ​സ​മ​യം മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് സു​മ​ല​ത​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​ണ്ട്. എ​ന്നാ​ൽ ജെ​ഡി​എ​സ് ഇ​ത​ത്ര കാ​ര്യ​മാ​ക്കു​ന്നി​ല്ല. സു​മ​ല​ത​യു​ടെ താ​ര​പ​രി​വേ​ഷ​വും അം​ബ​രീ​ഷി​നു​ണ്ടാ​യി​രു​ന്ന ജ​ന​സ​മ്മ​തി​യും സ​ഹ​താ​പ​ത​രം​ഗ​വും സു​മ​ല​ത​യെ വി​ജ​യി​പ്പി​ക്കു​മെ​ന്നാ​ണ് ജെ​ഡി​എ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ ബി​ജെ​പി​യു​ടെ പ്ര​താ​പ് സിം​ഹ​യാ​ണ് മൈ​സൂ​രു-​കു​ട​ക് മ​ണ്ഡ​ല​ത്തി​ലെ എം​പി. ക​ർ​ണാ​ട​ക​യി​ൽ ആ​കെ​യു​ള്ള 28 സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് 20 സീ​റ്റി​ലും ജെ​ഡി​എ​സ് എ​ട്ടു സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 220ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് സു​മ​ലത. 1987ൽ ​പ​ത്മ​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്ത തൂ​വാ​ന​ത്തു​ന്പി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ക്ലാ​ര എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും സു​മ​ല​ത​യെ​ക്കു​റി​ച്ചോ​ർ​ക്കു​ന്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന ക​ഥാ​പാ​ത്രം.  1980ൽ ​പു​റ​ത്തി​റ​ങ്ങി​യ മൂ​ർ​ഖ​ൻ ആ​ണ് ആ​ദ്യ മ​ല​യാ​ള​ചി​ത്രം.

നി​ഴ​ൽ യു​ദ്ധം, കി​ലു​ങ്ങാ​ത്ത ച​ങ്ങ​ല​ക​ൾ, എ​ല്ലാം നി​ന​ക്കു​വേ​ണ്ടി, സാ​ഹ​സം, ക​ട​ത്ത്, ര​ക്തം, കോ​ളി​ള​ക്കം, മു​ന്നേ​റ്റം, ഇ​തി​ഹാ​സം, തേ​നും വ​യ​ന്പും, ആ​ദ​ർ​ശം, അ​ര​ഞ്ഞാ​ണം, ഇ​ര​ട്ടി മ​ധു​രം, ധീ​ര, ആ​രം​ഭം, ക​ഴു​മ​രം, ത​ടാ​കം, ജോ​ണ്‍ ജാ​ഫ​ർ ജ​നാ​ർ​ദ്ദ​ന​ൻ, കി​ലു​കി​ലു​ക്കം, കൊ​ടു​ങ്കാ​റ്റ്, ച​ക്ര​വാ​ളം ചു​വ​ന്ന​പ്പോ​ൾ, ഹി​മം, അ​ല​ക​ട​ലി​ന​ക്ക​രെ, ഇ​ട​വേ​ള​യ്ക്കു​ശേ​ഷം, നി​റ​ക്കൂ​ട്ട്, ശ്യാ​മ, തൂ​വാ​ന​ത്തു​ന്പി​ക​ൾ, ന്യൂ​ഡ​ൽ​ഹി, ഇ​സ​ബെ​ല്ല, ഡേ​വി​ഡ് ഡേ​വി​ഡ് മി​സ്റ്റ​ർ ഡേ​വി​ഡ്, ദി​ന​രാ​ത്ര​ങ്ങ​ൾ, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ആ​ദ്യ ക്രി​സ്മ​സ്, നാ​യ​ർ സാ​ബ്, താ​ഴ് വാ​രം, നം.20 ​മ​ദ്രാ​സ് മെ​യി​ൽ, ഈ ​ത​ണു​ത്ത വെ​ളു​പ്പാ​ൻ കാ​ല​ത്ത്, പ​ര​ന്പ​ര, പു​റ​പ്പാ​ട്, കാ​ണ്ഡ​ഹാ​ർ എ​ന്നി​വ​യാ​ണ് സുമലത അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. 2011ൽ ​പു​റ​ത്തി​റ​ങ്ങി​യ നാ​യി​ക എ​ന്ന ചി​ത്ര​മാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം.
1991ലാ​ണ് ക​ന്ന​ഡ ന​ട​നും രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​യ അം​ബ​രീ​ഷി​നെ വി​വാ​ഹം ചെ​യ്ത​ത്.

Related posts