അച്ഛന്‍റെ സീറ്റ് തിരിച്ചു പിടിക്കാൻ ബോളിവുഡിൽ നിന്ന് മകൻ എത്തുമോ?

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട ഗു​​​രു​​​ദാ​​​സ്പുർ സീ​​​റ്റ് തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​ൻ പ​​​രേ​​​ത​​​നാ​​​യ വി​​​നോ​​​ദ് ഖ​​​ന്ന​​​യു​​​ടെ ഭാ​​​ര്യ​​​യെ​​​യോ പു​​​ത്ര​​​നെ​​​യോ ഇ​​​റ​​​ക്കാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മം. വി​​​നോ​​​ദ് ഖ​​​ന്ന നാ​​​ലു​​​ത​​​വ​​​ണ ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​മാ​​​ണി​​​ത്.

2017ൽ ​​​ഖ​​​ന്ന​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മും​​​ബൈ​​​യി​​​ലെ ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ സ്വ​​​ര​​​ൺ സിം​​​ഗ് സ​​​ലാ​​​രി​​​യ​​​യെ ബി​​​ജെ​​​പി നി​​​ർ​​​ത്തി. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സു​​​നി​​​ൽ ജാ​​​ഖ​​​ർ ജ​​​യി​​​ച്ചു. ഇ​​​ത്ത​​​വ​​​ണ ജാ​​​ഖ​​​റെ നേ​​​രി​​​ടാ​​​ൻ വി​​​നോ​​​ദ് ഖ​​​ന്ന​​​യു​​​ടെ ഭാ​​​ര്യ ക​​​വി​​​താ ഖ​​​ന്ന​​​യോ മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ അ​​​ക്ഷ​​​യ് ഖ​​​ന്ന​​​യോ വേ​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി ക​​​രു​​​തു​​​ന്നു.

2014-ൽ ​​​ക്യാ​​​പ്റ്റ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയെ തോ​​​ല്പി​​​ച്ച അ​​​മൃ​​​ത്‌​​​സ​​​റി​​​ലും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തെ​​​ര​​​യു​​​ക​​​യാ​​​ണ്. അ​​​മ​​​രീ​​​ന്ദ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഗു​​​രു​​​ജി​​​ത് സിം​​​ഗ് ഔ​​​ജ​​​ല ജ​​​യി​​​ച്ചു.

Related posts