ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം ഏലായിലെ ഒരേക്കർ നെൽപ്പാടം തീ പിടിച്ചു നശിച്ചു. പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽഒാഫീസറായ ഡോ.ഇന്ദ്രാത്മജന്റെവീടിനോട് ചേർന്നുള്ള വിളവെടുക്കാറായ നെൽകൃഷിക്കാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഒാടിക്കൂടി തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അയൽവാസിയുടെ മുൻവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഡോ.ഇന്ദ്രാത്മജൻ പാരിപ്പള്ളി പോലീസിൽ പരാതി നല്കി.ഇവരുടെ ഉടമസ്ഥതയിലുള്ള ഡയറി ഫാമിലെ ഗർഭിണിയായ പശുക്കളും നേരത്തെ മേയുന്നതിനിടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
പാരിപ്പള്ളി എസ് ഐ വിനോദിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഇക്കാര്യം കല്ലാവാതുക്കൽ കൃഷിഭവനിൽ അറിയിച്ചതായും ഡോ.ഇന്ദ്രാത്മജൻ പറഞ്ഞു.