കുളത്തൂപ്പുഴ :കേരള കോൺഗ്രസ് ( എം) സംസ്ഥാന സമിതി അംഗവും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ കെ ജോണി യുടെ നേതൃത്വത്തിൽ പ്രവർത്തകർ രാജിവച്ചു. കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ(കെ .ടി. യു. സി .) യുടെമുഴുവൻ പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നതായി ജോണി വാർത്താക്കുറിപ്പിൽ അറിയിച്ചു .
പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കാതെയും പരിഗണിക്കാതെയും തീരുമാനങ്ങൾ കൈകൊള്ളുന്ന നേതൃത്വനിരയുടെ സമീപനങ്ങളിൽ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ജോണി പറഞ്ഞു .
കഴിഞ്ഞദിവസം വൈകുന്നേരം കുളത്തൂപ്പുഴയിൽ ചേർന്ന യോഗത്തിൽ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് തോമസ് മാത്യു. സെക്രട്ടറി മാത്യു ജോൺ .ട്രേഡ് യൂണിയൻ സെക്രട്ടറി സി.ടി. ജോസഫ് . മണിയൻ .പിജെ കുര്യൻ. ജലാലുദീൻ. ജോയ് ജോസഫ്. സൈഫ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.