തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരേ ശശി തരൂർ എംപി മാനനഷ്ടക്കേസ് നൽകി. വ്യക്തി ജീവിതത്തെക്കുറിച്ച് അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ശശി തരൂരിന്റെ നടപടി.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശശി തരൂരിനെതിരെ ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശമുണ്ടായത്. “തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങൾ ചോദിക്കുന്നുണ്ട്’ ഇതായിരുന്ന പി.എസ്. ശ്രീധരൻപിള്ളയുടെ വാക്കുകൾ.
അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് ശ്രീധരന്‍പിള്ള തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂര്‍ പരാതിപ്പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി ഈ മാസം 25ന് തരൂരിന്റെ മൊഴിയെടുക്കും.