“ര​ണ്ടാ​മൂ​ഴം’ കേ​സി​ൽ ശ്രീ​കു​മാ​ർ ​മേ​നോ​ന് തി​രി​ച്ച​ടി; ഹ​ർ​ജി ത​ള്ളി

കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ‘ര​ണ്ടാ​മൂ​ഴം’ നോ​വ​ൽ സി​നി​മ​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ‌ി​ൽ മ​ധ്യ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്ന സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

എം.​ടി​യു​ടെ തി​ര​ക്ക​ഥ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി​യാ​ണ് നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സി​ൽ മ​ധ്യ​സ്ഥ​ൻ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​കു​മാ​ർ മേ​നോ​ൻ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും “ര​ണ്ടാ​മൂ​ഴം’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ത്ത​തി​നാ​ലാ​ണ് ശ്രീ​കു​മാ​ർ മേ​നോ​നെ എ​തി​ർ​ക​ക്ഷി​യാ​ക്കി എം.​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts