ആര്യയും സയ്യേഷയും വിവാഹിതരായി. മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. സൂര്യ, കാർത്തി, വിശാൽ, റാണ ദഗ്ഗുബാട്ടി, അല്ലു അർജുൻ, സഞ്ജയ് ദത്ത് തുടങ്ങിയ മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
വിവാഹത്തിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വ്യാഴാഴ്ച്ച ചെന്നൈയിൽ റിസപ്ഷെൻ സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 14 പ്രണയദിനത്തിലാണ് സയ്യേഷയെ വിവാഹം ചെയ്യുന്നുവെന്ന കാര്യം ആര്യ ആരാധകരുമായി പങ്കുവച്ചത്. റിസപ്ഷെൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.