പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ക്ലാസിൽ വിദ്യാർഥികളെ പുകവലിക്കാൻ അനുവദിച്ച് അധ്യാപകൻ. യുനാൻ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിലാണ് സംഭവം. പല ബ്രാൻഡുകളിലുള്ള സിഗരറ്റുകളുമായി എത്തിയ അധ്യാപകൻ, അത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു മനസിലാക്കുവാനാണ് വിദ്യാർഥികളെ പുകവലിക്കാൻ അനുവദിച്ചത്.
എന്നാൽ ആരെയും നിർബന്ധിച്ചിരുന്നില്ലെന്നും വിദ്യാർഥികളോട് ഇത് പറഞ്ഞപ്പോൾ സിഗരറ്റ് ഉപയോഗിക്കുവാൻ അവർ സ്വയം തീരുമാനിക്കുകയുമായിരുന്നുവെന്നും കോളജിന്റെ ഡീൻ വ്യക്തമാക്കി. ക്ലാസ് മുറിയിലിരുന്ന് കുട്ടികൾ സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
തുടർന്ന് ഇത്തരം പ്രവൃത്തി ചെയ്യുവാൻ കുട്ടികളെ പ്രേരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.