പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ഓസ്ട്രേലിയക്കാരനായ നിക്. അപ്പോഴാണ് താനുമായി ശത്രുതയുള്ള അയൽവാസി അന്പും വില്ലുമായി തന്റെ മുറ്റത്തുനിൽക്കുന്നത് കണ്ടത്. ഇയാളുടെ ഫോട്ടോ എടുക്കാനായി നിക് തന്റെ മൊബൈൽ ഫോണ് കൈയിലെടുത്തു.
ഇതുകണ്ട അയൽവാസി വില്ലുകുലച്ച് ഒരന്പ് നിക്കിന് നേരെ പായിച്ചു. പാഞ്ഞുവന്ന അന്പ് തുളച്ച് കയറിയത് നിക്കിന്റെ മൊബൈൽ ഫോണിലായിരുന്നു. ഫോണ് തുളച്ച് പുറത്തിറങ്ങിയ അന്പിന്റെ മുനകൊണ്ട് നിക്കിന്റെ താടിക്ക് ചെറിയ പരിക്കും പറ്റി. ഒടുവിൽ പോലീസെത്തി അന്പും വില്ലും സഹിതം അയൽവാസിയെ കസ്റ്റഡിയിലെടുത്തു. അതിർത്തിമായി ബന്ധപ്പെട്ട് മുന്പ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിട്ടുണ്ട്.