കോട്ടയം: നാലു വർഷം മുൻപ് നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പിഎസ്്സി ഒടുവിൽ പ്രസിദ്ധീകരിച്ചു.കഴിഞ്ഞ ഏഴിന് രാഷ്ട്രദീപികയാണ് നാലു വർഷമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത വിഷയം വാർത്തയാക്കിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ പിഎസ്്സി നടപടി സ്വീകരിക്കുകായിരുന്നു.
ഇന്നലെ 262 പേരുടെ മെയിൻ ലിസ്റ്റ് ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് പിഎസ്്സി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്പെക്ടർ തസ്തികയിൽ 2015 മാർച്ചിൽ അപേക്ഷ സ്വീകരിച്ച് സെപറ്റംബറിൽ പരീക്ഷ നടത്തിയതാണ്. പിന്നീട് ഇക്കാര്യത്തിൽ പിഎസ്്സിയുടെ മെല്ലപ്പോക്കായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിയമനം നല്കിയേക്കുമെന്നാണ് സൂചന. 2014ലെ ലിസ്റ്റിൽ നിന്ന് 190 പേരെ നിയമിച്ച ശേഷം ആർക്കും നിയമനം നല്കിയിട്ടില്ല.