ചാരുംമൂട്: ഇടതുപക്ഷ പിന്തുണയോടെ മതനിരപേക്ഷ സർക്കാരാണ് അടുത്തതായി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ പോകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. മാവേലിക്കര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ മാവേലിക്കര നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ എംപിമാർ കൈപൊക്കിയാൽ മാത്രമേ രാഹുൽഗാന്ധിക്കോ സോണിയഗാന്ധിക്കോ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ കഴിയൂ. ആ യഥാർഥ്യം ഉൾക്കൊണ്ടാണ് ഇത്തവണത്തെ ജനങ്ങളുടെ വോട്ടെന്നും സുധാകരൻ പറഞ്ഞു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു.