എടപ്പാൾ: ഭൂമി ചുട്ടുപൊള്ളുന്നു. കുടി വെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടിത്തുടങ്ങിയതോടെ ദാഹശമനിയായി ഉപയോഗിക്കുന്ന ചെറുനാരങ്ങ വിലയിലും വൻ വർധനവാണ് വന്നെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂടു കനക്കുന്നതിനാൽ തന്നെ ഇത്തവണ ചെറുനാരങ്ങയ്ക്ക് 200 നു മുകളിൽ വില കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
മാസങ്ങൾക്കുമുന്പ് 25 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് നൂറിനു മുകളിൽ എത്തിക്കഴിഞ്ഞു. ഇതിൽ തന്നെ രണ്ടുതരത്തിൽ കച്ചവടം നടന്നുവരുന്നുണ്ട് ചെറുതും വലുതുമായി തരംതിരിച്ചാണ് കച്ചവടം.
ചെറിയ ഇനങ്ങൾ അച്ചാറുകൾ തയാറാക്കാൻ ഉപയോഗിക്കുന്പോൾ വലിയവ ഒൗഷധകൂട്ടുകൾക്കും സർബത്ത് കച്ചവടക്കാർക്കുമായാണ് തരം തിരിച്ച് വിൽപന നടത്തുന്നത്. ഒട്ടേറെ ഒൗഷധഗുണമുള്ള ചെറുനാരങ്ങ ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിൽ മാത്രമല്ല വൃത്തിയിലും നാരങ്ങയെ വെല്ലാൻ ആരുമില്ല. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാൻ കഴിവുള്ളതുമാണ്.