അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ചും ഇന്നസെന്റ് തെരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ രസകരമായി അവതരിപ്പിച്ചു. അദേഹം പറഞ്ഞതിങ്ങനെ- ഞാന്‍ പിരിഞ്ഞുപോകുകയാണ്. ഇനി മോഹന്‍ലാല്‍ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയില്‍ നിന്നും ഒരു രൂപ എടുത്താല്‍ അവന് കാന്‍സര്‍ എന്നുപറയുന്ന മഹാരോഗം വരും.
എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവര്‍ മനസില്‍ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവന്‍ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മള്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തില്‍ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതാണെന്ന് അവര്‍ക്കെല്ലാം അറിയാം.’ഇന്നസന്റ് പറഞ്ഞു.