വിവാഹത്തിന്റെ പാരമ്പര്യ രീതികൾ മാറ്റിയെഴുതി കർണാടകയിലെ രണ്ട് ദമ്പതികൾ. വിവാഹത്തില്‍ വരന് വധുവിനെ താലി അണിയിക്കുകയാണ് പതിവ്. എന്നാൽ സ്ത്രീകള്‍ക്ക് താലി കെട്ടുന്നതുപോലെ പുരുഷന്മാര്ക്കും മംഗല്യ സൂത്ര അണിയിച്ചിരിക്കുകയാണ് ഈ രണ്ട് യുവതികള്‍.
പ്രിയ, അങ്കിത എന്നീ യുവതികളാണ് പതിവ് ആചാരത്തിൽ നിന്ന് വ്യത്യസ്തമായി ഭർത്താക്കന്മാരെ മംഗല്യസൂത്രം അണിയിച്ചത്. വ്യത്യസ്ത സമുദയത്തിൽ പെട്ട ഇരുവരും സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്. തിങ്കളാഴ്ചയായിരുന്നു വിവാഹം. ചടങ്ങിൽ പ്രിയ അമിത്തിനെ മംഗല്യസൂത്രം അണിയിച്ചു.
ഇതേ രീതിയിൽ തന്നെ പ്രഭുരാജും അങ്കിതയും വിവാഹിതരായി. വിവാഹത്തിന് കാലങ്ങളായി തുടർന്നു വരുന്ന കന്യാദാനമെന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങളാണ് ഇവരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.