വടക്കേക്കര: നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോട്ടപ്പുറം കോടിശേരി ചന്ദ്രൻ (65) എറണാകുളം പോസ്കോ കോടതിയിൽ കീഴടങ്ങി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ കടയിൽവച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കുന്നതു കണ്ട ചിലർ കുട്ടിയുടെ വീട്ടിൽ വിവരമറിയിച്ചു.
തുടർന്നു വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി കൊടുത്തു. ചൈല്‍ഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗണ്‍സിലിങ്ങിലാണു പീഡന വിവരങ്ങൾ പുറത്തുവന്നത്. ഒന്നര വർഷം മുന്‍പ് മറ്റൊരു കുട്ടിയെ സമാനരീതിയിൽ പീഡിപ്പിച്ച സംഭവത്തിലും ചന്ദ്രനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏതാനും ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ചന്ദ്രൻ ഇന്നലെയാണു കോടതിയിൽ കീഴടങ്ങിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി അടുത്ത ദിവസം ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.