കടക്കൽ: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ കോച്ചാറ്റുപുറം കല്ലുവിള വീട്ടിൽ അനിൽകുമാറിനെ (53) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനില്‍കുമാറിന്റെ തലക്കും മുഖത്തും ശരീര ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്.
ഇയാൾ ചിലരുമായി വഴക്കിട്ടതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് അനില്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബന്ധുക്കള്‍ പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുളില്‍ തൂങ്ങി നില്ക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്.
കൊല്ലത്ത് നിന്നും ഫോറിന്‍സിക്, വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. കടക്കല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെക്തമാവുകയുള്ളൂവന്നു കടക്കല്‍ പോലീസ് അറിയിച്ചു