തീപിടിത്തം മൂലം മാറ്റിവെച്ച ദ​ക്ഷി​ണേ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ൽ ഏ​കീ​കൃ​ത ക​ഴു​ക​ൻ സ​ർ​വേ ഏ​പ്രി​ലി​ൽ

ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള, ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളി​ലും വ​യ​നാ​ട് വ​ന്യ​ജീ​വി സ്ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ലും ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച ഏ​കീ​കൃ​ത ക​ഴു​ക​ൻ സ​ർ​വേ ദ​ക്ഷി​ണേ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ൽ ഏ​പ്രി​ലി​ൽ ന​ട​ത്തും. വ​ൾ​ച്ച​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴു​ക​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സ​ർ​വേ​യാ​ണ് ഏ​പ്രി​ലി​ലേ​ക്കു മാ​റ്റി​യ​ത്.

ദ​ക്ഷി​ണേ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ചും കാ​ട്ടു​തീ വ​ൻ നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തി​നു​ശേ​ഷം സ​ർ​വേ തീ​യ​തി തീ​രു​മാ​നി​ക്കു​മെ​ന്ന് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മെ​ന്പ​റും ക​ണ്‍​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റു​മാ​യ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. ദി​വ​സം 100 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കു​ന്ന പ​ക്ഷി​യാ​ണ് ക​ഴു​ക​ൻ.

തെ​ന്നി​ന്ത്യ​യി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം, ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല ക​ടു​വ സ​ങ്കേ​തം, സ​ത്യ​മം​ഗ​ലം വ​നം, ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര ക​ടു​വ സ​ങ്കേ​തം, നാ​ഗ​ർ​ഹോ​ള ദേ​ശീ​യോ​ദ്യാ​നം, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ശൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ക​ഴു​ക​ൻ​മാ​രു​ള്ള​ത്. ക​ഴു​ക​ൻ​മാ​രെ ഇ​നം തി​രി​ച്ച് അ​റി​യു​ന്ന​തി​ൽ പാ​ട​വ​മു​ള്ള 250 ഓ​ളം പേ​രാ​ണ് നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കു​ക.

വ​യ​നാ​ട്ടി​ൽ സി.​കെ. വി​ഷ്ണു​ദാ​സ്, പ​ക്ഷി​ശാ​സ്ത്ര​ജ്ഞ​ൻ സി. ​ശ​ശി​കു​മാ​ർ, ത​മി​ഴ്നാ​ട്ടി​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ക​ണ്‍​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് ഭാ​ര​തി​ദാ​സ​ൻ, ക​ർ​ണാ​ട​ക​യി​ൽ വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ മേ​ധാ​വി രാ​ജ്കു​മാ​ർ ദേ​വ​രാ​ജെ അ​ർ​സ്, ആ​ന്ധ്ര​പ്ര​ദേ​ശി​ൽ പ​ക്ഷി ശാ​സ്ത്ര​ജ്ഞ​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഹു​സൈ​ൻ എ​ന്നി​വ​ർ സ​ർ​വേ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. വ​യ​നാ​ട്ടി​ൽ മാ​ത്രം 35 പേ​ർ സ​ർ​വേ ടീ​മി​ലു​ണ്ടാ​കും.

ത​വി​ട്ടു​ക​ഴു​ക​ൻ, ചു​ട്ടി​ക്ക​ഴു​ക​ൻ, കാ​തി​ല​ക്ക​ഴു​ക​ൻ, തോ​ട്ടി​ക്ക​ഴു​ക​ൻ എ​ന്നി​വ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കാ​ണു​ന്ന മു​ഖ്യ ക​ഴു​ക​ൻ ഇ​ന​ങ്ങ​ൾ. നീ​ല​ഗി​രി ജൈ​വ​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​രി​ങ്ക​ഴു​ക​ൻ(​യൂ​റേ​ഷ്യ​ൻ ബ്ലാ​ക്ക് വ​ൾ​ച്ച​ർ), ഹി​മാ​ല​യ​ൻ ക​ഴു​ക​ൻ എ​ന്നീ ഇ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts