ചർച്ചകൾക്കൊടുവിൽ കെ.മുരളീധരനെ വടകരയിൽ സ്ഥാനാർഥിയായി കോണ്ഗ്രസ് തീരുമാനിച്ചു. നിരവധി ചർച്ചകൾക്കൊടുവിലാണ് മുരളീധരനെ സ്ഥാനാർഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി.
അവസാനം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുതിർന്ന നേതാവ് തന്നെ വടകരയിൽ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഒടുവിൽ മുരളീധരന് സ്ഥാനാർഥിത്വം നൽകിയത്.