തിരുവനന്തപുരം: വിദേശത്ത് നിന്നും വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12.5 ലക്ഷം രൂപ വിലപിടിപ്പുള്ള സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റംസ് അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ഷാർജയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശിയായ മാഹീനിൽ നിന്നും സ്വർണം പിടികൂടിയത്.
നാന്നൂറ് ഗ്രാം തൂക്കം വരുന്ന സ്വർണം ഷീറ്റ് രൂപത്തിലാക്കി കാർബണ്‍ പേപ്പറിൽ പൊതിഞ്ഞ് കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടിയത്. മാഹിൻ നേരത്തെ സമാനമായ രീതിയിൽ സ്വർണം കടത്തിയിട്ടുണ്ടെയെന്ന് പരിശോധിച്ച് വരികയാണെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് കോടിയിൽപരം രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.